< Back
India
vigilance raid

റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്ത പണം

India

റെയ്ഡില്‍ നിന്ന് രക്ഷപെടാന്‍ രണ്ട് കോടി അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കലക്ടര്‍

Web Desk
|
23 Jun 2023 9:12 PM IST

അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു ഒഡീഷയിലെ വിജിലന്‍സ് വകുപ്പിന്റെ റെയ്ഡ്.

ഭുവനേശ്വര്‍: വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കലക്ടർ. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാൻ നോക്കിയത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു ഒഡീഷയിലെ വിജിലന്‍സ് വകുപ്പിന്റെ റെയ്ഡ്.

റൗട്ടിന്റെ ഭുവനേശ്വറിലെ കാനന്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിനു മുമ്പായി റൗട്ട് അയല്‍വാസിയുടെ ടെറസിലേക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടർന്ന് ടെറസില്‍ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

വെളളിയാഴ്ച്ച രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ നീണ്ടു. എച്ച്‌ഐജി-115, ഭുവനേശ്വര്‍, കാനന്‍ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ ഒരേസമയം തെരച്ചില്‍ നടന്നു. ഇതുകൂടാതെ റൗട്ടിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും തെരച്ചില്‍ നടന്നതായും വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.

Similar Posts