< Back
India

India
ഇന്ധനവില നാളെയും കൂട്ടും; ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിക്കും
|24 March 2022 9:00 PM IST
നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.
രാജ്യത്ത് ഇന്ധനവില നാളെയും വർധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിക്കുക. നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധനവില വർധന നിർത്തിവെച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്താരാഷ്ട്ര വില വർധനക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില വർധിപ്പിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം രാജ്യത്ത് ഇന്ധനവില നിർത്തിവെക്കാറുണ്ട്.