< Back
India
നാലു വയസുകാരിയെ കടിച്ചുകീറി തെരുവുനായകൾ; ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ
India

നാലു വയസുകാരിയെ കടിച്ചുകീറി തെരുവുനായകൾ; ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ

Web Desk
|
2 Jan 2022 12:25 PM IST

വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയുടെ പിറകെ എത്തിയ അഞ്ച് നായകൾ കടിക്കുകയായിരുന്നു

മധ്യപ്രദേശിലെ ഭോപ്പാലിൽ നാലു വയസുകാരിയെ കടിച്ചുകീറി തെരുവുനായകൾ. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയുടെ പിറകെ എത്തിയ അഞ്ച് നായകൾ കടിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ കുട്ടിയെ നിലത്തിട്ടും കടക്കുന്നത് വീഡിയോയിൽ കാണാം.

നായകൾ കടിക്കുന്നത് കണ്ട് ഒരാൾ ഓടിയെത്തി നായകളിൽ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും ഈ പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ വർഷം അമ്മയോടൊപ്പം നടന്നു നീങ്ങിയ ഏഴു വയസുകാരിയെ നായകൾ കടിച്ചുകീറിയിരുന്നു. അധികൃതരുടെ കണക്ക് പ്രകാരം ഭോപ്പാലിൽ 1 ലക്ഷം തെരുവു നായകളുണ്ട്.

Related Tags :
Similar Posts