< Back
India
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നു; എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു- സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
India

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നു; എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു- സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Web Desk
|
31 Aug 2021 1:09 PM IST

കോരമംഗലയില്‍ പുലര്‍ച്ചെ 2.30 ഓടുകൂടിയായിരുന്നു സംഭവം. ആറു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്

ബംഗളൂരുവില്‍ കാര്‍ അപകടത്തില്‍ എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ ഡി.എം.കെ എം.എല്‍.എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓഡി ക്യൂ ത്രീ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് വൈദ്യുതി പോസ്റ്റിലിടിച്ച് തകരുകയുമായിരുന്നു.

കര്‍ണാടകയിലെ കോരമംഗലയില്‍ പുലര്‍ച്ചെ 2.30 ഓടുകൂടിയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ആറു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. പോസ്റ്റില്‍ ഇടിച്ചതിന് പിന്നാലെ ഒരു ടയര്‍ ഊരി തെറിക്കുകയും ചെയ്തു.

Related Tags :
Similar Posts