< Back
India
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ പാർലമെൻ്റിൽ
India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ പാർലമെൻ്റിൽ

Web Desk
|
16 Dec 2024 9:11 PM IST

എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് ബിജെപി വിപ്പ്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ പാര്‍ലമെന്റില്‍. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഉച്ചക്ക് 12 മണിക്ക് ബില്ല് അവതരിപ്പിക്കും. ബിൽ ജെപിസി വിട്ടേക്കുമെന്നാണ് സൂചന. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി മൂന്നു വരി വിപ്പ് നൽകി.

ഒറ്റതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവരിക. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാണ് അവതരിപ്പിക്കുക. ബില്ല് ഭരണഘടന വിരുദ്ധം എന്ന് കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും.

Similar Posts