< Back
India
Prasanth

പ്രശാന്ത്

India

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

Web Desk
|
15 March 2024 10:04 AM IST

ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്

ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10:45ന് ആയിരുന്നു സംഭവം.

സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഊട്ടി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ആറുമണിയോടെയാണ് മരണം. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതിനിടെ തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പത്തോളം വരുന്ന കാട്ടാനക്കൂട്ടമാണ് എല്ലാ ദിവസവും രാത്രി ജനവാസ മേഖലയിൽ തമ്പടിക്കുന്നത്. വന്യജീവി ആക്രമണം തൃശൂർ പാലപ്പിള്ളിയിൽ തുടർകഥയാവുകയാണ്.



Similar Posts