< Back
India
one nation one election
India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും

Web Desk
|
14 Dec 2024 1:19 PM IST

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിക്കുക

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബിൽ . കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിക്കുക.

പ്രതിപക്ഷത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചു ബില്ല് സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടാനാണ് ധാരണ. അതേസയമയം, ഭരണഘടനയുടെ എഴുപത്തിഅഞ്ചാം വാർഷികത്തോട് അനുബന്ധിച്ച പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കും. വൈകിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ പ്രസംഗിക്കും.രാജ്യസഭയിലെ ഭരണഘടനാസമ്മേളനം തിങ്കൾ,ചൊവ്വ ദിവസങ്ങളിലായിരിക്കും.

Similar Posts