< Back
India

India
ഒരു രാത്രി, എട്ട് വീടുകൾ; പൊലീസ് ക്വാർട്ടേഴ്‌സിൽ മോഷണ പരമ്പര
|21 Jun 2025 2:40 PM IST
താമസക്കാർ പുറത്തുപോയ സമയത്താണ് കവർച്ച നടത്തിയത്
മംഗളൂരു: എട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒരേ രാത്രിയിൽ മോഷണം. കുടക് ജില്ലയിലെ മടിക്കേരി റൂറൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പൊലീസ് ക്വാർട്ടേഴ്‌സുകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. താമസക്കാർ പുറത്തുപോയ സമയത്താണ് കവർച്ച നടത്തിയത്. വീടുകളിൽ നിന്നും സ്വർണവും പണവുമടക്കം ലക്ഷം രൂപയുടെ മോഷണമാണ് നടന്നത്.