< Back
India
സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
India

സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

Web Desk
|
23 Aug 2023 6:29 PM IST

ലുധിയാനയിൽ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.

ലുധിയാന: പഞ്ചാബിൽ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപിക മരിച്ചു. ബഡോബലിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അധ്യാപികയെ കൂടാതെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ ഇരിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. അതേസമയം, മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts