< Back
India

India
ഓപ്പറേഷൻ അജയ്; നാലാം വിമാനവും ഡൽഹിയിലെത്തി
|15 Oct 2023 11:13 AM IST
274 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മടങ്ങിയെത്തുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്.
ഡൽഹി: ഓപ്പറേഷൻ അജയിയുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് നാലാം വിമാനവും ഡൽഹിയിലെത്തി. 274 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മടങ്ങിയെത്തുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് നാട്ടിലേക്ക് മടങ്ങാത്ത നിരവധി മലയാളികൾ ഇസ്രായേലിലുണ്ടെന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർഥിനി മീഡിയാവണിനോട് പറഞ്ഞു.
വ്യോമാക്രമണത്തിന് പിന്നാലെ ഗസ്സയെ കരമാർഗവും കടൽമാർഗവും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ. എന്നാൽ, ഇതിന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹമാസ് രംഗത്തെത്തിയിരുന്നു. തുടർസൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. അതേസമയം, വടക്കൻ ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്.