< Back
India
തെലങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാറിന് പിന്നാലെ ഡോ. ജഗ്ഗു സ്വാമിക്കും എസ്‌ഐടി നോട്ടീസ്‌
India

തെലങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാറിന് പിന്നാലെ ഡോ. ജഗ്ഗു സ്വാമിക്കും എസ്‌ഐടി നോട്ടീസ്‌

Web Desk
|
3 Dec 2022 4:21 PM IST

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തുഷാറിനും ജഗ്ഗു സ്വാമിക്കുമെതിരെ എസ് ഐ ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

ഡൽഹി: ഓപ്പറേഷൻ താമരയിലൂടെ തെലങ്കാന സർക്കാരിനെ അട്ടിമറിച്ചെന്ന കേസിൽ കൊച്ചിയിലെ ഡോ.ജഗ്ഗു സ്വാമിക്കും എസ്‌ഐടി നോട്ടീസ് നൽകി. ജഗ്ഗുസ്വാമി ജോലി ചെയ്യുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് നോട്ടീസ് നൽകിയത്.

ആശുപത്രി ഡയറക്ടറുടെ പി എ നോട്ടീസ് കൈപറ്റി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ജഗ്ഗു സ്വാമി ഹാജരാകണം. എസ്‌ഐടി ഇൻസ്‌പെക്ടർ വെങ്കടാണ് നോട്ടീസ് നൽകിയത്.

അതേസമയം കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കും അന്വേഷണ സംഘത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹൈദരാബാദിൽ ഹാജരാകണമെന്നാണ് നിർദേശം.

ഇത് രണ്ടാം തവണയാണ് തെലങ്കാന എസ് ഐ ടി കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകുന്നത്.

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തുഷാറിനും ജഗ്ഗു സ്വാമിക്കുമെതിരെ എസ് ഐ ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതി ഇരുവരുടേയും അറസ്റ്റ് തടയുകയും അന്വേഷണത്തോട് സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

Similar Posts