< Back
India
ഓപ്പറേഷൻ സിന്ദൂർ ഭീകരതക്കെതിരെ, പാകിസ്താൻ ഭീകരവാദികൾക്കൊപ്പം നിൽക്കുന്നു: ഇന്ത്യ
India

ഓപ്പറേഷൻ സിന്ദൂർ ഭീകരതക്കെതിരെ, പാകിസ്താൻ ഭീകരവാദികൾക്കൊപ്പം നിൽക്കുന്നു: ഇന്ത്യ

Web Desk
|
12 May 2025 3:11 PM IST

ഇന്ത്യയുടെ തിരിച്ചടിയും വ്യോമസേനയുടെ സൈനിക പോരാട്ടങ്ങളും സേനാ മേധാവിമാർ വിശദീകരിച്ചു

ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഭീകരതക്കെതിരെ മാത്രമെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദികൾക്കൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു. സേനാ മേധാവിമാർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

വ്യോമസേനയുടെ സന്നാഹങ്ങളും പാകിസ്താനെ ചെറുത്തു. ആകാശ് പ്രതിരോധ സംവിധാനവും പോർമുഖത്ത് ഉപയോഗിച്ചു. ചൈനയുടെ മിസൈലുകളെ പോലും ഇന്ത്യൻ വ്യോമസേന ചെറുത്തു. ചൈനയുടെ ദീർഘദൂര മിസൈലുകളെയും തകർത്തു.ചൈനയുടെ PL-15 മിസൈലുകളെയാണ് തകർത്തത്. കറാച്ചിയിലും ആക്രമണം നടത്തി. പാകിസ്താന്റെ വ്യോമതാവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്നും സേന മേധാവിമാർ വ്യക്തമാക്കി. ഇന്ത്യയുടെ തിരിച്ചടിയും വ്യോമസേനയുടെ സൈനിക പോരാട്ടങ്ങളും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.റഹമിയാർ ഖാൻ വ്യോമ താവളം തകർത്തു. നാവികസേന കപ്പലുകളിൽ നിന്ന് മിഗ് വിമാനങ്ങളും പ്രതിരോധത്തിനായി ഉപയോഗിച്ചു. കിരണ ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം സർവ്വ സജ്ജമാണ്. ഇന്ത്യയിലെ ജനവാസ മേഖലയിലും ക്ഷേത്രങ്ങൾക്കും എതിരെയാണ് പാക് ആക്രമണം ഉണ്ടായത്. പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനവും തകർത്തു. കര നാവിക വ്യോമ മേഖലയിലൂടെ ഇന്ത്യൻ സൈന്യം പാകിസ്താൻ ആക്രമണത്തെ ചെറുത്തു. പാക് മിസൈലുകളെയും ഡ്രോണുകളെയും നിർവീര്യമാക്കി. ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് തുർക്കി ചൈനീസ് ഡ്രോണുകളെ തകർത്തത്. ആവശ്യമെങ്കിൽ കൂടുതൽ പ്രതിരോധത്തിന് സേന തയ്യാറാണെന്നും സേന മേധാവിമാർ പറഞ്ഞു.

Similar Posts