< Back
India
127 സീറ്റ് വരെ നേടും; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ
India

127 സീറ്റ് വരെ നേടും; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ

Web Desk
|
29 March 2023 10:02 PM IST

മെയ് 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് വോട്ടെണ്ണൽ.

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എ.ബി.പി-സി വോട്ടർ സർവേ. 224 മണ്ഡലങ്ങളുള്ള കർണാടകയിൽ 115 മുതൽ 127 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 68 മുതൽ 80 വരെ സീറ്റുകൾ നേടുമെന്നും ജെ.ഡി.എസ് 23 മുതൽ 35 സീറ്റുവരെ നേടുമെന്നും സർവേ പ്രവചിക്കുന്നു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുന്നതാണ് സർവേ ഫലം. തീരദേശമേഖലയിൽ കോൺഗ്രസ് 46 ശതമാനം വോട്ട് വിഹിതം നേടുമെങ്കിലും 41 ശതമാനമുള്ള കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ ജയിക്കുമെന്നാണ് പ്രവചനം.

നിലവിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. രണ്ടാമത് നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മൂന്നാമത് എച്ച്.ഡി കുമാരസ്വാമിയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ 3.2% പേർ മാത്രമാണ് അനുകൂലിച്ചത്.

മെയ് 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് വോട്ടെണ്ണൽ.


Similar Posts