< Back
India

India
അറസ്റ്റിലാകുന്ന മന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം; ദുരുദ്ദേശ്യത്തോടെയെന്ന് കോണ്‍ഗ്രസ്
|20 Aug 2025 10:35 AM IST
പ്രതിപക്ഷ സംസ്ഥാനങ്ങളെ വേട്ടയാടാൻ വേണ്ടിയാണ് പുതിയ ബില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം. ഇൻഡ്യാ സഖ്യത്തിന്റെ അടിയന്തര യോഗം അൽപസമയത്തിനകം ചേരും. ബിൽ കൊണ്ടുവരുന്നത് ദുരുദ്ദേശ്യത്തോടെയെന്ന് കോൺഗ്രസ് പ്രതികരിച്ചു.
സഖ്യ കക്ഷികളെ വിരട്ടാനും പ്രതിപക്ഷ സംസ്ഥാനങ്ങളെ വേട്ടയാടാനും വേണ്ടിയാണ് പുതിയ ബില്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഒരു സൂചനയുമില്ലാതെ കൊണ്ടുവരുന്ന ബിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പി.സന്തോഷ് കുമാർ എംപി മീഡിയവണിനോട് പറഞ്ഞു.
അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം നഷ്ടമാകുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.