< Back
India
രാജ്യസഭാ അധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയം; ജയാ ബച്ചനെ അപമാനിച്ചെന്ന് പ്രതിപക്ഷം
India

രാജ്യസഭാ അധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയം; ജയാ ബച്ചനെ അപമാനിച്ചെന്ന് പ്രതിപക്ഷം

Web Desk
|
9 Aug 2024 4:26 PM IST

ജഗ്ദീപ് ധന്‍ഘഡിനെതിരെ പ്രതിപക്ഷം നടപടിക്രമങ്ങൾ ആരംഭിച്ചു.

ഡൽഹി: രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഘഡിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം. ജയാ ബച്ചനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം. ജഗ്ദീപ് ധൻഘഡിനെതിരെ പ്രതിപക്ഷം നടപടിക്രമങ്ങൾ ആരംഭിച്ചു.

സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗം ജയാ ബച്ചനെ, ജയ അമിതാഭ് ബച്ചന്‍ എന്ന് അഭിസംബോധന ചെയ്തതിനെ തുടർന്നാണ് രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധൻഘഡിനെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ധന്‍ഘഡ് അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചനും ആരോപിച്ചു. സഭാധ്യക്ഷന്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. അധ്യക്ഷന്റെ ഭാവം സഭയില്‍ സ്വീകാര്യമല്ലെന്നും തന്നെ അപമാനിച്ചെന്നും അധ്യക്ഷന്‍ തന്നോട് മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്നുമാണ് ജയാ ബച്ചന്‍ വ്യക്തമാക്കുന്നത്.

Similar Posts