< Back
India

India
പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്‍റ് നിര്‍ത്തി വച്ചു
|19 July 2022 11:43 AM IST
ലോക് സഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നിര്‍ത്തി വച്ചു. അടിയന്തര പ്രമേയങ്ങൾ കൂട്ടത്തോടെ തള്ളിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ലോക് സഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
വിലക്കയറ്റം , അഗ്നിപഥ് , ജി എസ് ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതാണ് കൂട്ടത്തോടെ തള്ളിയത്. ഉച്ചക്ക് രണ്ട് വരെയാണ് ഇരു സഭകളും പിരിഞ്ഞത്. പാർലമെന്റിന് പുറത്തുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ എം പി മാർ ഇന്ന് രാവിലെ പ്രതിഷേധിച്ചിരുന്നു.