< Back
India

India
വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ
|9 Sept 2023 4:42 PM IST
ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലെ റഡാർ ക്യാമറയാണ് ചിത്രം പകർത്തിയത്
ചന്ദ്രയാൻ മൂന്ന് വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ. പ്രവർത്തനം നിർത്തിവച്ച ലാൻഡറിന്റെ ചിത്രമാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലെ റഡാർ ക്യാമറയാണ് ചിത്രം പകർത്തിയത്.
2019-ൽ ഇന്ത്യ ചന്ദ്രനിലേക്ക് അയച്ച പേടകമാണ് ചന്ദ്രയാൻ-2. ലാൻഡിംഗിനിടയിൽ അപ്രതീക്ഷിതമായി പേടകം തകർന്നെങ്കിലും പേടകത്തിന്റെ ഓർബിറ്റർ പ്രവർത്തന സജ്ജമാണ്. ഈ ഓർബിറ്ററും മൂന്നാം ചാന്ദ്രദൗത്യത്തെ സഹായിക്കുന്നുണ്ട്.