< Back
India

India
ഹരിയാനയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 25 കുട്ടികള്‍ക്ക് പരിക്ക്, അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍
|23 Sept 2021 4:45 PM IST
സംഭവ സ്ഥലത്തെത്തിയ പൊലീസ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്
ഹരിയാനയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 25 കുട്ടികള്‍ക്ക് പരിക്ക്. സോനിപ്പത്തിലെ ഗന്നാവൂരിലാണ് സംഭവം. കുട്ടികള്‍ക്ക് പുറമെ മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര പതിച്ചത്. കുട്ടികള്‍ ക്ലാസിലുണ്ടായിരിക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
സംഭവ സ്ഥലത്തെത്തിയ പൊലീസ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.