< Back
India
ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട; 500 കി.ഗ്രാം കൊക്കെയ്‌ന്‍ പിടികൂടി
India

ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട; 500 കി.ഗ്രാം കൊക്കെയ്‌ന്‍ പിടികൂടി

Web Desk
|
2 Oct 2024 4:08 PM IST

2000 കോടി രൂപ വിലവരുന്ന ലഹരിയാണ് പൊലീസ് പിടികൂടിയത്

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ വൻ ലഹരി വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കി.ഗ്രാം കൊക്കെയ്‌നാണ് തലസ്ഥാന നഗരിയിൽ നിന്നും ഡൽഹി പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിനു പിന്നിൽ വലിയ അന്താരാഷ്ട്ര മാഫിയയുള്ളതായി പൊലീസ് അറിയിച്ചു. ഡൽഹിയുടെ വിവിധ പ്രശേങ്ങളിൽ വിൽപനയ്‌ക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം തിലക് നഗറിൽ നിന്നും രണ്ട് അഫ്ഗാൻ സ്വദേശികളെ ലഹരിയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നും 160 ഗ്രാം കൊക്കെയ്‌നും 400 ഗ്രാം ഹെറോയ്‌നുമാണ് പിടികൂടിയത്.

Similar Posts