< Back
India

വർഷ ഗെയ്ക്വാദ്
India
ഒരു മണിക്കൂർ മുമ്പ് അരലക്ഷത്തിൽ കൂടുതൽ ലീഡ്; ഒടുവിൽ തോൽവി: മുംബൈ നോർത്ത് സെൻട്രലില്‍ കോണ്‍ഗ്രസ് അട്ടിമറി
|4 Jun 2024 5:48 PM IST
ബിജെപി സ്ഥാനാർഥി ഉജ്ജ്വൽ നികമിനെ തറപ്പറ്റിച്ച് കോൺഗ്രസിന്റെ വർഷ ഗെയ്ക്വാദ്
മുംബൈ: നോർത്ത് സെൻട്രൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഉജ്ജ്വൽ നികമിനെ തറപ്പറ്റിച്ച് കോൺഗ്രസിന്റെ വർഷ ഗെയ്ക്വാദ്. ഒരു മണിക്കൂർ മുമ്പ് 60,000 ത്തിൽ കൂടുതൽ ലീഡ് ഉണ്ടായിരുന്ന ഉജ്ജ്വലിനെ കീഴ്മേൽ മറിച്ചാണ് വർഷ മണ്ഡലത്തിൽ വിജയ കൊടി പാറിച്ചത്. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തുന്നത്.
വിവധ കേസുകളിൽ കഴിവ് തെളിയിച്ച ഉജ്ജ്വൽ എന്ന അഭിഭാഷകന്റെ ജനപ്രീതിയെ മുൻനിർത്തി സിറ്റിങ് എംപിയായ പൂനം മഹാജനെ മാറ്റിനിർത്തിയാണ് ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകിയത്. എന്നാൽ രാജ്യത്തുടനീളം ബിജെപിക്ക് ഏറ്റ പ്രഹരം ഇവിടെയും സംഭവിക്കുകയായിരുന്നു.