< Back
India
പഹൽഗാം ഭീകരാക്രമണം: രണ്ട് ഭീകരരുടെ ചിത്രങ്ങൾ കൂടി  പുറത്തുവിട്ടു
India

പഹൽഗാം ഭീകരാക്രമണം: രണ്ട് ഭീകരരുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ടു

Web Desk
|
25 April 2025 8:16 AM IST

ഭീകരരില്‍ രണ്ടുപേർ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ ചിത്രങ്ങൾ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേർ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

അതിനിടെ, ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല യോഗം ചേരും. അന്വേഷണത്തിനായി അനന്തനാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

രാഹുൽ ഗാന്ധിയും കരസേന മേധാവിയും ഇന്ന് കശ്മീർ സന്ദർശിക്കും.പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ നിർദേശം നൽകി.



Similar Posts