< Back
India
350 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ
India

350 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ

Web Desk
|
8 Oct 2022 8:42 AM IST

ഇന്ത്യൻ കോസ്റ്റ് ഗാർഡും എടിഎസ് ഗുജറാത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്.

അഹമ്മദാബാദ്: കോടികൾ വില വരുന്ന മയക്കുമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡും എടിഎസ് ഗുജറാത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിനാണ് ബോട്ടിൽനിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തു.

Similar Posts