< Back
India

India
പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു
|14 Nov 2023 9:15 AM IST
ലഹരി കടത്താനുള്ള നീക്കം തടഞ്ഞതായി ബി.എസ്.എഫ് അറിയിച്ചു
ഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു. ലഹരി കടത്താനുള്ള നീക്കം തടഞ്ഞതായി ബി.എസ്.എഫ് അറിയിച്ചു. ലഹരികടത്തുമായി ബന്ധപ്പെട്ട കഴിഞ്ഞ കുറച്ചുമാസങ്ങളായി പാക് ഡ്രോണുകൾ പഞ്ചാബ് ജമ്മു കശ്്മീർ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തു ഡ്രോണുകളാണ് ബി.എസ്.എഫ് ഇത്തരത്തിൽ തകർത്തിട്ടത്.