< Back
India
പൂഞ്ചിൽ പാകിസ്താൻ ഷെൽ ആക്രമണം; 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം 

India

പൂഞ്ചിൽ പാകിസ്താൻ ഷെൽ ആക്രമണം; 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു

Web Desk
|
7 May 2025 7:36 PM IST

43 പേർക്ക് പരിക്കേറ്റു

കശ്മീർ: കശ്മീർ നിയന്ത്രണ രേഖക്ക്‌ സമീപം പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റു. നൂറിലധികം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താൻ ഷെൽ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ട് പാകിസ്താൻ കരസേന അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 13 കേന്ദ്രങ്ങളിലും ആയിരുന്നു ഇന്ത്യയുടെ ആക്രമണം. ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന തകർത്തു. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്.


Similar Posts