< Back
India
പപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിക്കും; 16, 17 തിയതികളിൽ യോഗം
India

പപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിക്കും; 16, 17 തിയതികളിൽ യോഗം

Web Desk
|
10 Dec 2021 8:40 PM IST

പപ്പു യാദവിന്റെ ഭാര്യയും എഐസിസി സെക്രട്ടറിയുമായ രഞ്ജിത് രഞ്ജൻ ആണ് ലയനനീക്കത്തിൽ നിർണായക പങ്കുവഹിച്ചത്.

പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള ജന അധികാർ പാർട്ടി (ജെഎപി) കോൺഗ്രസിൽ ലയിക്കും. ലയനത്തിനു മുന്നോടിയായി ജെഎപി കീഴ്ഘടകങ്ങളും പോഷക സംഘടനകളും പിരിച്ചുവിട്ടു. ലയന പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗിക തീരുമാനമെടുക്കാനായി ജെഎപി നേതൃയോഗം 16,17 തിയതികളിൽ ചേരും.

''ഞങ്ങളുടെ നേതാവ് പപ്പു യാദവ് ഡിസംബർ രണ്ടിന് പാർട്ടിയുടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. അത് സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര കുശ്‌വാഹയും പ്രഖ്യാപിച്ചു. ലയനത്തിന്റെ മുന്നോടിയായാണ് പോഷക സംഘടനകളും കീഴ്ഘടകങ്ങളും പിരിച്ചുവിട്ടത്. ഇതോടെ പാർട്ടിയിൽ ആരും ഒരു പദവിയും വഹിക്കുന്നില്ല. അതിനാൽ പാർട്ടി അധ്യക്ഷന്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ ആർക്കും അധികാരമില്ല''-മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

പപ്പു യാദവിന്റെ ഭാര്യയും എഐസിസി സെക്രട്ടറിയുമായ രഞ്ജിത് രഞ്ജൻ ആണ് ലയനനീക്കത്തിൽ നിർണായക പങ്കുവഹിച്ചത്. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജെഎപി സ്ഥാനാർഥികളെ പിൻവലിപ്പിച്ചു പപ്പു യാദവിനെ കോൺഗ്രസിനായി പ്രചാരണത്തിനിറക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പപ്പു യാദവിന്റെ നേതൃത്വത്തിൽ ചെറുകക്ഷികളുടെ മുന്നണിയുണ്ടാക്കി മത്സരിച്ചെങ്കിലും ഒരു സീറ്റു പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

Similar Posts