< Back
India
ഗുജറാത്ത് വിഷയം: പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായിIndia
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍
|12 July 2021 7:38 PM IST
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എം.പിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ ചേരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ആറുവരെ സഭചേരും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എം.പിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ. ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല. എങ്കിലും വാക്‌സിനെടുക്കാത്തവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന് സ്പീക്കര്‍ പറഞ്ഞു.