< Back
India
Passenger on Delhi-Goa flight booked for smoking
India

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച യാത്രക്കാരന്‍ പിടിയില്‍

ശരത് ലാൽ തയ്യിൽ
|
8 March 2026 10:20 PM IST

ഗോവയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ലൈന്‍സ് വിമാനത്തിൻ്റെ ശുചിമുറിയില്‍ കയറിയാണ് ഇയാള്‍ ബീഡി വലിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹി-ഗോവ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശിയായ ആശിഷ് എന്നയാളാണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം.

ഗോവയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ലൈന്‍സിന്റെ വിമാനത്തിലിരുന്നാണ് ഇയാള്‍ ബീഡി വലിച്ചത്. ഇയാളുടെ കൈവശം ലൈറ്ററുമുണ്ടായിരുന്നു. വിമാനയാത്രയില്‍ കൈവശം വെക്കാന്‍ പാടില്ലാത്തതാണിത്. വിമാന ജീവനക്കാരുടെ പരാതി പ്രകാരം യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷക്കും യാത്രക്കാരുടെ ജീവനും ഗുരുതരമായ ഭീഷണിയുയര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Similar Posts