< Back
India
വിമാനത്തിന്റെ ശുചിമുറിയില്‍ ബീഡി വലിച്ചു; യുവാവിനെതിരെ കേസ്
India

വിമാനത്തിന്റെ ശുചിമുറിയില്‍ ബീഡി വലിച്ചു; യുവാവിനെതിരെ കേസ്

ലാൽകുമാർ
|
9 March 2026 10:56 PM IST

എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ ശുചിമുറിയില്‍ വച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി-ഗോവ ആകാശ എയർ വിമാനത്തിന്റെ ടോയ്‌ലറ്റിനുള്ളിലാണ് യാത്രക്കാരൻ ബീഡി വലിച്ചത്. ഡല്‍ഹി സ്വദേശിയായ ആശിഷ് എന്നയാള്‍ക്കെതിരെയാണ് ഗോവയിലെ മോപ്പ എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്തത്.

യാത്രക്കാരൻ വിമാനത്തിന്റെ ടോയ്‌ലറ്റിനുള്ളിൽ 'ബീഡി' വലിച്ചതായും ഇയാളുടെ കൈവശം ഒരു ലൈറ്റർ കണ്ടെത്തിയതായും ഇത് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും വിമാനക്കമ്പനി നൽകിയ പരാതിയിൽ പറയുന്നു.

Similar Posts