< Back
India
പെഗാസസ്, കേന്ദ്ര സർക്കാർ മൗനം വെടിയണം: ആന്റണി
India

പെഗാസസ്, കേന്ദ്ര സർക്കാർ മൗനം വെടിയണം: ആന്റണി

Web Desk
|
29 Jan 2022 10:44 AM IST

വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഇനിയും നിശബ്ദദ തുടരാൻ പാടില്ലെന്നും ആന്റണി പറഞ്ഞു

ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങി എന്നത് അത്യന്തം ഗുരുതരമായ വാർത്തയാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഇനിയും നിശബ്ദദ തുടരാൻ പാടില്ലെന്നും ആന്റണി പറഞ്ഞു. ചാരസോഫ്റ്റ്‌വെയർ ഇന്ത്യ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.

13,000 കോടി രൂപക്ക് പെഗാസസും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസാണ് ന്യൂയോർക്ക് ടൈംസിനെ ഉദ്ദരിച്ച് വാർത്ത നൽകിയത്.

2017 ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയത്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയർ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

Related Tags :
Similar Posts