
പെഗാസസ്: ന്യൂയോർക്ക് ടൈംസിന് ആധികാരികതയില്ലെന്ന് കേന്ദ്രമന്ത്രി
|ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരൻ. ന്യൂയോർക്ക് ടൈംസിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച മന്ത്രി കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി.മുരളീധരൻ പറഞ്ഞു.
അഴിമതിയോടുള്ള സി പി എം കാപഠ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നത്. സി പി എമ്മിന്റെ തനിനിറം പുറത്തായി. എല്ലാ കുറ്റങ്ങളും മോദിയുടെ തലയിലാണ് ചാർത്തുന്നത്. കോടിയേരിയുടെ ന്യായീകരണത്തിന് സഹതാപം മാത്രമാണുള്ളതെന്നും മന്ത്രി പരിഹസിച്ചു. നിങ്ങൾ നിയമിക്കുന്ന ലോകായുക്ത സർക്കാരിനെ അസ്ഥിരപ്പെടുത്തുമെന്നതിന്റെ യുക്തി എന്താണ്? മോദിയുടെ ചാരന്മാരാണ് ഇവരെന്നാണോ പറയുന്നത്? ഗവർണർ ബി ജെ പിയുടെ ശമ്പളക്കാരനല്ലെന്നും നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യവും ശേഷിയും അദ്ദേഹത്തിനുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ലോകായുക്തയിൽ ഭേദഗതി ആവശ്യമില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. കേന്ദ്രത്തിൽ ഓർഡിൻസ് കൊണ്ടുവരുമ്പോൾ ജനാധിപത്യ വിരുദ്ധമെന്ന് പറയുന്നവർ തിരക്കിട്ട് ഓർഡിൻസ് ഇറക്കുന്നത് ആരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം കസേര രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിൽ എത്തിയപ്പോൾ ഒപ്പുവെച്ച പ്രതിരോധ കരാറിൽ പെഗാസസും ഉൾപ്പെട്ടിട്ടുണ്ടെന്നാണ വെളിപ്പെടുത്തൽ,, ഒരുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിർണായക വിവരങ്ങളുള്ളത്.
Summary : Pegasus: Union Minister says New York Times is not authentic