< Back
India
ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബ്: പൊലീസ് സുരക്ഷ ശക്തമാക്കി
India

ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബ്: പൊലീസ് സുരക്ഷ ശക്തമാക്കി

ijas
|
25 Sept 2022 7:09 AM IST

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ സുരക്ഷക്കായി കമാൻഡോകളെ നിയമിച്ചു

കോയമ്പത്തൂര്‍: ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ സുരക്ഷക്കായി കമാൻഡോകളെ നിയമിച്ചു. കോയമ്പത്തൂർ നഗരത്തിൽ 1700 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കോയമ്പത്തൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന വിവിധ വഴികളിലായി 11 ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. വ്യാപകമായി വാഹന പരിശോധനയും നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി

കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിലെ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. കോയമ്പത്തൂര്‍ ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയവര്‍ പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. പെട്രോള്‍ ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Similar Posts