< Back
India

India
ഇന്ധനവില നാളെയും കൂടും; ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടുക
|25 March 2022 10:06 PM IST
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.
രാജ്യത്ത് ഇന്ധനവില നാളെയും കൂടും. ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടുക. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇന്ന് ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിപ്പിച്ചിരുന്നു.
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. ചൊവ്വയും ബുധനും വർധനവുണ്ടായി.
അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.