< Back
India
പെട്രോൾ ഡീസല്‍ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ ഇളവ് വരുത്തി ബിജെപി സംസ്ഥാനങ്ങളും
India

പെട്രോൾ ഡീസല്‍ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ ഇളവ് വരുത്തി ബിജെപി സംസ്ഥാനങ്ങളും

Web Desk
|
4 Nov 2021 7:32 AM IST

ഉത്തർ പ്രദേശിൽ ഒരു ലിറ്റർ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു

കേന്ദ്ര സർക്കാർ,പെട്രോൾ ഡീസല്‍ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ ഇളവ് വരുത്തി ബിജെപി സംസ്ഥാനങ്ങളും. ഉത്തർ പ്രദേശിൽ ഒരു ലീറ്റർ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു. ഗുജറാത്ത്, ഗോവ, മണിപ്പൂർ , കർണ്ണാടക, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ 7 രൂപ വീതം ഡീസലിനും പെട്രോളിനും കുറച്ചു. ഉത്തരാഖണ്ഡിൽ വാറ്റ് നികുതിയിൽ പെട്രോളിനും ഡീസലിനും 2 രൂപയുടെ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി അറിയിച്ചു.. പുതുക്കിയ വില അർദ്ധരാത്രി മുതൽ നിലവിൽ വന്നു. രാജ്യവ്യാപക പ്രതിഷേധങൾക്ക് ഒടുവിലാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.

Related Tags :
Similar Posts