< Back
India

India
പോപ്പുലർ ഫ്രണ്ട് നേതാവ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
|13 Oct 2022 12:40 PM IST
എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദേശം നൽകി
പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ആരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി നൽകിയത്. ജാമ്യംതേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു.
തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹരജിയിൽ ആവശ്യപ്പെട്ടത്. ചികിത്സാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയും ചെയ്തു.