< Back
India

India
കർണാടകയിൽ പിഎഫ്ഐ നേതാക്കൾ കരുതൽ തടങ്കലിൽ
|27 Sept 2022 10:57 AM IST
എട്ട് സംസ്ഥാനങ്ങളിലെ അൻപതിലേറെ പിഎഫ്ഐ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നേതാക്കളാണ് അറസ്റ്റിലായത്.
ബംഗളൂരു: കർണാടകയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ കരുതൽ തടങ്കലിൽ. 60ലേറെ നേതാക്കളെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. എട്ട് സംസ്ഥാനങ്ങളിലെ അൻപതിലേറെ പിഎഫ്ഐ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ നിരവധി നേതാക്കളാണ് അറസ്റ്റിലായത്.
കർണാടകയിൽ നേരത്തെ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ദേശീയ ഏജൻസികളുടെ നിർദ്ദേശപ്രകാരം സംസ്ഥാന പൊലീസാണ് റെയ്‌ഡ് നടത്തിയത്. കർണാടകക്ക് പുറമേ അസം, യുപി, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.