< Back
India
caste census

പ്രതീകാത്മക ചിത്രം

India

ആന്ധ്രയില്‍ ജാതി സെൻസസിന് ഇന്ന് തുടക്കമാകും

Web Desk
|
15 Nov 2023 7:05 AM IST

ഗ്രാമപഞ്ചായത്ത് മുതൽ സെക്രട്ടേറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് സർവെ

അമരാവതി: ആന്ധ്രാപ്രദേശിലെ ജാതി സെൻസസിന് ഇന്ന് തുടക്കമാകും. ഗ്രാമപഞ്ചായത്ത് മുതൽ സെക്രട്ടേറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് സർവെ. ജാതി സർവെ പൂർത്തിയാക്കാൻ ഒരാഴ്ച മുൻപാണ് ആന്ധ്രാപ്രദേശ് മന്ത്രിസഭാ അനുമതി നൽകിയത്. ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശ് നടത്തുന്ന നീക്കം കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജനസംഖ്യാ സെൻസസിന് ഒപ്പം ജാതി സെൻസസും നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭാ പാസാക്കിയ പ്രമേയം ഈ വർഷം ഏപ്രിൽ 11ന് ആണ് കേന്ദ്ര സർക്കാരിന് ആന്ധ്രാ സർക്കാർ സമർപ്പിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകത്തതിനെ തുടർന്ന് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ആന്ധ്രാ പ്രദേശ് സർക്കാരിൻ്റെ നീക്കം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബിഹാറിന് പിന്നാലെ ആന്ധ്രയും ജാതി സെൻസസുമായി രംഗത്ത് എത്തിയതോടെ രാജ്യവ്യാപക ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്കാരും നിർബന്ധിതരായിട്ടുണ്ട്.

ബിഹാറിൽ ജാതി സർവെ പൂർത്തിയായതിന് പിന്നാലെ ജാതി സെൻസസ് മുഖ്യ ആയുധമാക്കി ഇൻഡ്യ മുന്നണി സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പാർട്ടി നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയത്തിൽ ഒരു ഉറച്ച നിലപാട് എടുക്കാൻ ബി.ജെ.പിക്ക് മേൽ സമ്മർദ്ദം കൂടിയിട്ടുണ്ട്.

Similar Posts