< Back
India
പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ്;  കെ. കെ ശൈലജയെ വൈസ് പ്രസിഡന്‍റ്
India

പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ്; കെ. കെ ശൈലജയെ വൈസ് പ്രസിഡന്‍റ്

Web Desk
|
9 Jan 2023 12:54 PM IST

സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്

ന്യൂഡല്‍ഹി: ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു. മറിയം ധാവ്ളെ സെക്രട്ടറിയായി തുടരും. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു.

സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്. കെ.കെ.ശൈലജയെ കൂടാതെ പി.സതീദേവി, സൂസൻ കോടി, പി.കെ.സൈനബ എന്നിവരും വൈസ് പ്രസിഡൻ്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. എൻ സുകന്യ, സി എസ് സുജാത എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

Similar Posts