< Back
India

India
കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ട കേസ്: സൂത്രധാരൻ പിടിയിലായെന്ന് എൻ.ഐ.എ
|6 Sept 2023 3:31 PM IST
ഐഎസ് അംഗം സയ്യിദ് നബീൽ അഹ്മദ് ആണ് പിടിയിലായത്
ന്യൂഡൽഹി: കേരളത്തിൽ അക്രമണത്തിന് പദ്ധതിയിട്ട കേസിൽ സൂത്രധാരനെ പിടികൂടിയതായി എൻ.ഐ.എ അറിയിച്ചു. ഐഎസ് അംഗം സയ്യിദ് നബീൽ അഹ്മദ് ആണ് പിടിയിലായത്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാജരേഖകളുണ്ടാക്കി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ബോംബ് സ്‌ഫോടനമടക്കം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമാണ് ഇയാളെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും എൻ.ഐ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.