< Back
India
പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു
India

പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു

Web Desk
|
2 Aug 2021 5:28 PM IST

1983ലെ ബിഹാര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്.

പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1983ലെ ബിഹാര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്. രാജിയുടെ കാരണമെന്താണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഈ വര്‍ഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ ഉന്നതനാണ് അമര്‍ജീത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.കെ സിന്‍ഹ മാര്‍ച്ചില്‍ രാജിവെച്ചിരുന്നു.

ഗ്രാമീണ വികസന മന്ത്രാലയത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് അമര്‍ജീത് സിന്‍ഹയെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ വിദ്യാഭ്യാസം, പഞ്ചായത്തീരാജ് തുടങ്ങിയ മന്ത്രാലയങ്ങളില്‍ അമര്‍ജീത് നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, സര്‍വ ശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള സിന്‍ഹ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar Posts