< Back
India

India
മുവ്വായിരത്തോളം മാനുകള്‍ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
|29 July 2021 7:56 PM IST
വേലവധാര്‍ ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ദേശീയ ഉദ്യാനത്തില്‍ മാനുകള്‍ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി. അതിഗംഭീരം എന്ന വിശേഷണത്തോടെയാണ് മോദി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വേലവധാര്‍ ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മുവായിരത്തോളം മാനുകളുണ്ടെന്നാണ് വീഡിയോ പങ്കുവെച്ച് അവര്‍ പറഞ്ഞത്.
Excellent! https://t.co/9xxNLllQtP
— Narendra Modi (@narendramodi) July 28, 2021