< Back
India

India
പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിക്കും
|5 Nov 2021 6:47 AM IST
പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് സന്ദർശിക്കും. പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് സ്ഥലമാണ് ഇപ്പോൾ വീണ്ടും പുനർനിര്‍മിച്ചിരിക്കുന്നത്.ആദിശങ്കരാചാര്യരുടെ പ്രതിമയും മോദി അനാച്ഛാദനം ചെയ്യും.പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാർഥിക്കുമെന്ന് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായി. കേദാർനാഥിൽ 130 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.