< Back
India

India
വാരാണസിയിൽ നരേന്ദ്രമോദി പിന്നിൽ
|4 Jun 2024 9:24 AM IST
കോൺഗ്രസ് സ്ഥാനാർഥിയും യു.പി പിസിസി അധ്യക്ഷനുമായ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ യു.പിയിലെ വാരാണസിയിൽ ബിജെപി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 6000ഓളം വോട്ടുകൾക്കാണ് മോദി പിന്നിലുള്ളത്.
കോൺഗ്രസ് സ്ഥാനാർഥിയും യു.പി പിസിസി അധ്യക്ഷനുമായ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. അതേസമയം, റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നിലാണ്.
കനൗജിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും ഗുജറാത്തിലെ ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നിലാണ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എയും ഇൻഡ്യ സഖ്യവും ഇഞ്ചോടിച്ചാണ്.