< Back
India

India
മോദിയുടെ സഹോദരന് കാർ അപകടത്തിൽ പരിക്ക്
|27 Dec 2022 5:05 PM IST
ബന്ദിപ്പുരയിലേക്ക് പോകവെ രണ്ട് മണിയോടെ കാർ ഡിവൈഡറിലിടിച്ചാണ് അപകടം.
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്കും കുടുംബത്തിനും കാർ അപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
പ്രഹ്ലാദ് മോദി, ഭാര്യ, മരുമകൾ, പേരക്കുട്ടി എന്നിവർ സഞ്ചരിച്ച മെഴ്സിഡെസ്- ബെൻസ് എസ്.യു.വി കാറാണ് അപകടത്തിൽപ്പെട്ടത്. ബന്ദിപ്പുരയിലേക്ക് പോകവെ രണ്ട് മണിയോടെ കാർ ഡിവൈഡറിലിടിച്ചാണ് അപകടം.
അപകടത്തിൽ കാലിന് പൊട്ടലേറ്റ ചെറുമകനേയും നിസാര പരിക്കുകളേറ്റ മറ്റുള്ളവരേയും മൈസുരുവിലെ ജെ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹവും കൂടെയുണ്ടായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.