< Back
India
മൈ ഫ്രണ്ട് നെതന്യാഹു; ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സരാശംസകള്‍ നേര്‍ന്ന് മോദി
India

'മൈ ഫ്രണ്ട് നെതന്യാഹു'; ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സരാശംസകള്‍ നേര്‍ന്ന് മോദി

Web Desk
|
23 Sept 2025 11:03 AM IST

ഇംഗ്ലീഷിലും ഹീബ്രുവിലുമായിരുന്നു മോദി ആശംസകള്‍ നേര്‍ന്നത്

ന്യൂഡല്‍ഹി:ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും ആഗോള ജൂത സമൂഹത്തിനും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടയായിരുന്നു ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ മോദി ആശംസകള്‍ നേര്‍ന്നത്.നെതന്യാഹുവിനെ ' മൈ ഫ്രണ്ട്' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ ആശംസ.

'ഷാനാ തോവ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, ഇസ്രായേൽ ജനതയ്ക്കും, ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകൾ. എല്ലാവർക്കും സമാധാനവും, പ്രതീക്ഷയും, ആരോഗ്യവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു," മോദി എക്‌സില്‍ കുറിച്ചു. ഇംഗ്ലീഷിലും ഹീബ്രുവിലുമായിരുന്നു മോദി ആശംസകള്‍ നേര്‍ന്നത്.

നേരത്തെ, മോദിയുടെ ജന്മദിനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആശംസകള്‍ നേര്‍ന്നിരുന്നു.ജന്മദിനാശംസകൾക്ക് പ്രധാനമന്ത്രി മോദി നന്ദി പറയുകയും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ശക്തമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും ഊട്ടിയുറപ്പിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചായായിരുന്നു മോദി 75 ാം പിറന്നാള്‍ ആഘോഷിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുൾപ്പെടെ നിരവധി ലോക നേതാക്കൾക്കളും മോദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡോൺ സാറിനും ലോക്സഭാ സ്പീക്കർ ഓം ബിർള ഇസ്രായേൽ നെസെറ്റ് സ്പീക്കർ അമീർ ഒഹാനയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ആശംസകൾ നേർന്നു.

ജൂത കലണ്ടർ വർഷം 5786 ന്റെ ആരംഭം കുറിക്കുന്ന റോഷ് ഹഷാന, ജൂതമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്. ജൂതന്മാരുടെ ഉന്നത വിശുദ്ധ ദിനങ്ങളുടെ തുടക്കം കുറിക്കുന്ന റോഷ് ഹഷാനയില്‍ നവീകരണത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. പ്രത്യേക പ്രാര്‍ഥനകളും ഭക്ഷണവുമെല്ലാം ഈ സമയത്തെ പ്രത്യേകതകളാണ്.എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ഗസ്സയില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളായ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നത്.

Similar Posts