< Back
India
ബിറ്റ്കോയിന്‍ ഇനി മുതല്‍ നിയമവിധേയം; മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
India

'ബിറ്റ്കോയിന്‍ ഇനി മുതല്‍ നിയമവിധേയം'; മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ijas
|
12 Dec 2021 7:58 AM IST

ഇതിനു മുമ്പ് 2020 സെപ്റ്റംബറില്‍ മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ബിറ്റ്കോയിന്‍ നിയമവിധേയമാക്കിയതായി ട്വീറ്റ് ചെയ്തു. സംഭവം ട്വിറ്ററിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടനെ തന്നെ ട്വീറ്റ് പിന്നീട് റിമൂവ് ചെയ്തതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ട് അറിയിച്ചു.

അതെ സമയം അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് എന്ന ആളാണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും. ഇതിനു മുമ്പ് 2020 സെപ്റ്റംബറില്‍ മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഹാക്കര്‍ പോസ്റ്റ് ചെയ്തിരുന്നത്.

Related Tags :
Similar Posts