< Back
India

India
മണിപ്പൂർ സംഘർഷം: മൗനം തുടർന്ന് പ്രധാനമന്ത്രി; അടിയന്തര ഇടപെടൽ തേടി പ്രതിപക്ഷ പ്രതിനിധികൾ
|19 Jun 2023 6:27 AM IST
കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും അടിയന്തരമായി ഇടപെടണമെന്ന് ആർ.എസ്.എസ്
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരവേ സമാധാനാഹ്വാനവുമായി ആർഎസ്എസ്. കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും അടിയന്തരമായി ഇടപെടണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിനിധികൾക്ക് പിന്നാലെ സംസ്ഥാന സർക്കാരും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടിയതിനു പിന്നാലെയാണ് ആർ.എസ്.എസ് പ്രതികരണം. അതിനിടെ സംഘർഷം നിയന്ത്രിക്കാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൺ സിങ് മിസോറാം മുഖ്യമന്ത്രി സോറംതങ്ങയോട് സഹായം തേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒരു സംഘർഷവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.