India
പ്രധാനമന്ത്രി ഉറങ്ങുന്നത് രണ്ടു മണിക്കൂർ മാത്രം, രാജ്യത്തിനായി ഉണർന്നിരിക്കുന്നു: ബിജെപി നേതാവ്
India

'പ്രധാനമന്ത്രി ഉറങ്ങുന്നത് രണ്ടു മണിക്കൂർ മാത്രം, രാജ്യത്തിനായി ഉണർന്നിരിക്കുന്നു': ബിജെപി നേതാവ്

Web Desk
|
21 March 2022 10:11 AM IST

'ഉറങ്ങേണ്ടി വരാതിരിക്കാൻ പ്രധാനമന്ത്രി പരീക്ഷണം നടത്തുകയാണ്'

പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ബാക്കി സമയം അദ്ദേഹം രാജ്യത്തിനായി ഉണര്‍ന്നിരിക്കുകയാണെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. കോലാപൂരിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് പാട്ടീൽ ഈ പരാമർശം നടത്തിയത്.

"പ്രധാനമന്ത്രി മോദി ദിവസവും 2 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. 22 മണിക്കൂർ അദ്ദേഹം ജോലി ചെയ്യുന്നു. ഉറങ്ങേണ്ടി വരാതിരിക്കാൻ അദ്ദേഹം ഇപ്പോൾ പരീക്ഷണം നടത്തുകയാണ്. പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഓരോ മിനിറ്റിലും പ്രവർത്തിക്കുന്നു"- എന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്.

24 മണിക്കൂറും ഉണർന്നിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അദ്ദേഹം ഒരു മിനിറ്റ് പോലും പാഴാക്കുന്നില്ല. പ്രധാനമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഏത് പാർട്ടിയിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. കോലാപൂര്‍ നോര്‍ത്ത് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍.

Related Tags :
Similar Posts