< Back
India
Police inspector celebrates birth day with criminals, suspended
India

ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

Web Desk
|
26 April 2024 4:14 PM IST

അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു.

ഹൈദരാബാദ്: ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി. തെലങ്കാന മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെ സസ്​പെൻഡ് ചെയ്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണറുടേതാണ് നടപടി.

മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജന്മദിനമാഘോഷിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു.

അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു.

കഞ്ചാവ് കടത്തുകാരും ചൂതാട്ട സംഘാടകരും മറ്റ് കുറ്റവാളികളും ഉൾപ്പെടെയുള്ള ക്രിമിനലുകളുമായി സൗഹാർദം പുലർത്തുന്നതായി മഹേന്ദർ റെഡ്ഡിക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു.

Similar Posts