< Back
India

India
മഹാരാഷ്ട്രയിൽ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
|21 Oct 2024 7:54 PM IST
ചത്തിസ്ഗഢിലെ ബസ്തറില്‍ മാവോയിസ്റ്റുകളെ ലക്ഷ്യമിട്ട് തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് എൻഐഎ അറിയിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. ഗദ്ചിറോളി ജില്ലയിലെ കൊപർഷി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
അതിനിടെ, ചത്തിസ്ഗഢിലെ വിവിധ മേഖലകളിൽ എൻഐഎയുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്. ബസ്തർ മേഖലയിലാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടക്കുന്നതെന്ന് എൻഐഎ എക്‌സിൽ കുറിച്ചു. മൊബൈൽ ഫോണുകൾ, സിം കാർഡ്, മറ്റു രേഖകൾ എന്നിവ പിടിച്ചെടുത്തതായി പോസ്റ്റിൽ പറയുന്നു.
Summary: Police kill five Maoists in Maharashtra: Reports