< Back
India
പൊലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താം: സുപ്രിം കോടതി
India

പൊലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താം: സുപ്രിം കോടതി

Web Desk
|
31 Oct 2022 8:12 PM IST

ഝാർഖണ്ഡിലെ ബലാംത്സംഗക്കേസ് പരിഗണിക്കുമ്പോളാണ് സുപ്രിം കോടതിയുടെ നിരീക്ഷണം

ന്യൂഡൽഹി: മരണമൊഴി രേഖപ്പെടുത്തുന്നതിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രിം കോടതി. പൊലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയാലും മൊഴി അസ്വീകാര്യമാവില്ല. കേസുകളുടെ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഝാർഖണ്ഡിലെ ബലാംത്സംഗക്കേസ് പരിഗണിക്കുമ്പോളാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

നിലവിലെ നിയമമനുസരിച്ച് മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്നാണുള്ളത്.

Similar Posts